Jamia Al Hind Convocation 2019

അറിവിനെ അഗാധമായി സ്നേഹിക്കുന്നവർക്ക് കഴിഞ്ഞ 6 വർഷമായുള്ള അനിഷേധ്യ അഭയസ്ഥാനമാണ് ജാമിഅഃ... ജാമിഅഃ നുകർന്നു തന്ന ജ്ഞാനാമൃതിൽ പുളകം കൊണ്ടവരാണ് മലയാളക്കര.

ഇരുലോക രക്ഷക്കുതകുന്ന മക്കളെ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ അത് ആവോളം അസ്വദിച്ചവരാണ്. ജാമിഅഃ യിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള പ്രഥമ ബിരുദ ദാന സമ്മേളനത്തിലും ശ്രോതാക്കളെ കാത്തിരിക്കുന്നത് അളവില്ലാത്ത അറിവിന്റെ ഒഴുക്കാണ്... 2 ദിവസം നീളുന്ന വൈജ്ഞാനിക സംഗമത്തിന്റെ പ്രോഗ്രാം നോട്ടീസ് പുറത്തിറങ്ങിയിരിക്കുന്നു. ജാമിഅഃ യിലേക്ക് പുറപ്പെടാൻ താങ്കളും കുടുംബവും ഒരുങ്ങുമല്ലോ...