പ്രബോധക ക്യാമ്പിന് വാദി അൽ ഹിക്മയിൽ തുടക്കം

പ്രബോധക ക്യാമ്പിന് വാദി അൽഹിക്മയിൽ നാളെ തുടക്കം. ➖➖➖➖➖➖➖➖➖ ഇസ്ലാമിക പ്രബോധന രംഗത്ത് ധാരാളം ബാധ്യതകളും സാധ്യതകളും നിറഞ്ഞ് നിൽക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. ഉൾകാഴ്ചയുള്ള പ്രബോധകർക്ക് മാത്രമേ പുതിയ കാലത്തോട് ക്രിയാത്മകമായി സംവദിക്കാനാവുകയുള്ളൂ. അറിവും ആദർശവും അനുഭവവും ഒരു പ്രബോധകനിൽ സമ്മേളിക്കുമ്പോഴാണ് ലക്ഷ്യത്തിലേക്ക് നടന്നടുക്കാൻ സാധിക്കുകയുള്ളൂ. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ പണ്ഡിത സമിതിയുടെ നേതൃത്വത്തിൽ ആറ് മാസത്തിലൊരിക്കൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പ്രബോധക ക്യാമ്പ് സംഘടിപ്പിച്ച് വരുന്നത് ഈ ലക്ഷ്യം മുൻനിർത്തിയാണ്. ഏപ്രിൽ 13 ശനി രാവിലെ 9 മുതൽ 14 ന് ഞായർ 2 pm വരെ ജാമിഅ അൽ ഹിന്ദിലാണ് ക്യാമ്പ് നടക്കുന്നത്. ബന്ധപ്പെട്ടവർക്ക് വളരെ നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്. പണ്ഡിതന്മാർ, പ്രഭാഷകർ, ഖത്തീബ്മാർ എന്നിവർക്ക് മാത്രമാണ് പ്രവേശനം. അറിയിപ്പ് ലഭിക്കാത്തവർ ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെട്ട് ക്ഷണക്കത്ത് കൈപ്പറ്റേണ്ടതാണ്. വരുമ്പോൾ കത്തു കൊണ്ടുവരണം. കൃത്യസമയത്ത് എത്താൻ നേരത്തെ പുറപ്പെടുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ➖➖➖➖➖➖➖➖➖ ടി.കെ അഷറഫ്. ജന:സെക്രട്ടറി വിസ്ഡം.

.