പുത്തൻ പ്രതീക്ഷകളുമായി ജാമിഅഃ അൽ ഹിന്ദ് 2019 -20 വർഷത്തേക്കുള്ള സെലക്ഷൻ പൂർത്തിയായി

പുത്തൻ പ്രതീക്ഷകളുമായി ജാമിഅഃ അൽ ഹിന്ദ് 2019 -20 വർഷത്തേക്കുള്ള സെലക്ഷൻ പൂർത്തിയായി ➖➖➖➖➖➖➖➖➖➖➖➖➖➖ വാദി അൽ ഹിക്മ: മത വിജ്ഞാന മേഖലയിൽ കുറഞ്ഞ വർഷങ്ങൾ കൊണ്ട് സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വെച്ച, ലോകാടിസ്ഥാനത്തിൽ തന്നെ ശ്രദ്ധേയമായ സ്ഥാപനമായി വളർന്ന മലപ്പുറം മിനി ഊട്ടിയിലെ ജാമിഅഃ അൽ ഹിന്ദ് അൽ ഇസ്ലാമിയ്യ യുടെ 2019-20 അദ്ധ്യയന വർഷത്തേക്കുള്ള ത്രിദിന റസിഡൻഷ്യൽ ക്യാമ്പും ഇൻറർവ്യൂവും വെള്ളിയാഴ്ച ഉച്ചയോടെ സമാപിച്ചു. തിൻമകളും അന്ധവിശ്വാസങ്ങളും ദേശ - മാനവ - മത വിരുദ്ധ പ്രവണതകളും ഒരു ഭാഗത്ത് വ്യാപകമാകുമ്പോഴും ശരിയായ മതം പഠിച്ച് നാടിനും സമൂഹത്തിനും ഉപകാരപ്രദമായ വ്യക്തിത്വങ്ങളാക്കി തങ്ങളുടെ മക്കളെ വളർത്തണമെന്ന് ചിന്തിക്കുന്ന നല്ലൊരു വിഭാഗം രക്ഷിതാക്കൾ ഇനിയുമുണ്ടെന്ന് വിളിച്ചോതുന്ന തരത്തിലുള്ളതായിരുന്നു ഈ വർഷത്തെയും ക്യാമ്പ്. അപേക്ഷിച്ച മൊത്തം വിദ്യാർത്ഥികളിൽ നിന്ന് 101 പേർ 55% മാർക്ക് വാങ്ങി പ്രവേശനത്തിന് യോഗ്യരായി. അതിൽ 20 പേർ ഖുർആൻ ഹൃദിസ്ഥമാക്കിയ ഹാഫിളുകളാണെന്നത് ഏറെ സന്തോഷo നൽകുന്നു വാദി അൽ ഹിക്മയിലെ ജാമിഅഃ കോണ്ഫറൻസ് ഹാളിൽ ബുധനാഴ്ച ആരംഭിച്ച ക്യാമ്പിന് വെള്ളിയാഴ്‌ച ജുമുഅഃ നമസ്കാരത്തോടെ സമാപനമായി. ഒതായി സ്വദേശിയും ലജ്ന പ്രസിഡണ്ടുമായ അബൂബകർ സലഫിയുടെ മകൻ റസീൻ കെ ഒന്നാം റാങ്കും, അരീക്കോട് ഇരിവേറ്റി സ്വദേശി ശമീൽ കെ.ടി യുടെ മകൻ റസീൻ അബ്ദുള്ള രണ്ടാം റാങ്കും പരപ്പനങ്ങാടി സ്വദേശി പി.ഒ മുജീബ് റഹ്മാന്റെ മകൻ നിഹാൽ അഹ്മദ് പി.ഒ മൂന്നാം റാങ്കും കരസ്ഥമാക്കി അള്ളാഹു എല്ലാ വിദ്യാർത്ഥികൾക്കും അനുഗ്രഹം വർഷിക്കട്ടെ - ആമീൻ _______________________________ Faisal Moulavi Secretary Jamia Al Hind

.