കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഭാരവാഹികൾ ജാമിഅ അൽ ഹിന്ദ്‌ സന്ദർശിച്ചു

ആദർശ നിഷ്ഠയും ആത്മാർത്ഥതയും കൈമുതലാക്കി പ്രബോധന രംഗത്ത് നിറഞ്ഞ് നിൽക്കുന്ന കുവൈത്ത് കേരളാ ഇസ് ലാഹീ സെന്റർ ഭാരവാഹികൾ ഇന്നലെ ജാമിഅ അൽ ഹിന്ദ് സന്ദർശിക്കുകയുണ്ടായി. എല്ലാവരും എനിക്ക് നേരത്തേ പരിചയമുള്ളവരാണെങ്കിലും ക്യാമ്പസിൽ വെച്ച് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ജാമിഅ യിലെ അധ്യാപകരുമായുള്ള അൽപ്പസമയത്തെ സംഗമത്തിൽ ആത്മാർത്ഥമായി വിലയിരുത്തിയും ഗുണകാംക്ഷയോടെ നിർദേശങ്ങൾ നൽകിയും എല്ലാവരും പരസ്പരം മനസറിഞ്ഞ് സംസാരിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ജാമിഅ അൽ ഹിന്ദിന്റെ ഈ മികവിനു പിന്നിൽ കുവൈത്തിലെ ഇസ്ലാഹീ പ്രവർത്തകരുടെ പങ്ക് അനിഷേധ്യമാണ്. പക്വതയും ദീർഘവീക്ഷണവും നേതൃപാഠവവും ഉത്തരവാദിത്വബോധവും ഒത്തിണങ്ങിയ ഭാരവാഹികളും, അച്ചടക്കവും അനുസരണയും ഗുണകാംക്ഷയും സേവന സന്നദ്ധതയുമുള്ള അനുയായികളും കെ.കെ.ഐ.സി യുടെ മുഖമുദ്രയാണ് .അൽ ഹംദുലില്ലാഹ്. ബന്ധങ്ങൾ ഊഷ്മകമാക്കാൻ കിട്ടിയ ഈ അവസരം വലിയ സന്തോഷമാണ് നൽകിയത്. അല്ലാഹുവേ,ദീനിന്റെ പേരിൽ പരസ്പരം സ്നേഹിച്ചവർക്ക് നീ ഒരുക്കുന്ന അർശിന്റെ തണലിന് നീ ഞങ്ങളെ അർഹരാക്കേണമേ.ആമീൻ

.