ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ സെന്ററുകൾക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 21 ഞായർ

ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ സെന്ററുകൾക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 21 ഞായർ സെന്റർ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ▪ആദ്യ ഘട്ടത്തിൽ 10 സെന്ററുകൾ മാത്രമാണ് അനുവദിക്കുക. ▪സ്ഥിര സംവിധാനമായി ഉപയോഗിക്കാൻ സാധിക്കുന്നതും, യാത്രാ സൗകര്യം ലഭ്യമാകുന്നതും, ആർക്കും എത്തിപ്പെടാൻ സാധിക്കുന്നതുമായ സ്ഥലങ്ങൾക്ക് മുൻഗണന. ▪ക്ലാസ് റൂമിനാവശ്യമായ സംവിധാനങ്ങൾ, സ്റ്റോർ റൂം, ബാത്ത് റൂം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കണം. ▪സ്ത്രീകൾക്ക് നിസ്കരിക്കാൻ സംവിധാനമുള്ള പള്ളി തൊട്ടടുത്ത് ഉണ്ടായിരിക്കണം. സ്ഥാപനത്തിൽ സ്ത്രീകൾക്ക് പ്രത്യേക സംവിധാനം ഉണ്ടായിരിക്കണം. ▪20 വയസ്സിന് മുകളിലുള്ള 15 മുതൽ 30 വരെ പഠിതാക്കൾ ഉണ്ടെങ്കിൽ മാത്രമേ സെന്റർ അനുവദിക്കുകയുള്ളൂ. ▪പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പഠിതാക്കൾക്ക് പ്രവേശനം അനുവദിക്കുക. ▪അഫ്ലിയേഷൻ ലഭിക്കുന്ന സെന്ററുകളുടെ നടത്തിപ്പിനായി പ്രാദേശിക കമ്മറ്റികൾ ഉണ്ടായിരിക്കണം. ▪കാര്യങ്ങളുടെ നടത്തിപ്പിനും ജാമിഅയുമായി ബന്ധപ്പെടുന്നതും കമ്മിറ്റി നിശ്ചയിക്കുന്ന അഡ്മിനിസ്ട്രേറ്റർ മുഖേനയായിരിക്കും. ▪സെന്റർ അഫ്ലിയേഷൻ ഫീസ് ₹1000 രൂപ. ▪ജാമിഅക്ക് എല്ലാ സെന്ററുകൾക്ക് മുകളിലും സ്വതന്ത്ര്യാധികാരം ഉണ്ടായിരിക്കുന്നതാണ്. അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ജാമിഅക്കായിരിക്കും.

.