പണ്ഡിത സഭ ദൗത്യവുമായി മുന്നോട്ട്

പണ്ഡിതസഭ ദൗത്യവുമായി മുന്നോട്ട് ➖➖➖➖➖➖➖➖➖ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ പണ്ഡിത സമിതിയുടെ നേതൃത്വത്തിൽ ജാമിഅ അൽ ഹിന്ദിൽ Oct 12, 13 തിയ്യതികളിൽ സംഘടിപ്പിച്ച സംസ്ഥാന തല പ്രബോധക സംഗമം ഹൃദ്യമായി. ഉദ്ഘാടനം,തസ്കിയ,അഖീദ,കർമ്മശാസ്ത്രം,ചരിത്രം,സംഘടന,ചോദ്യോത്തരം,ചർച്ച,സമാപനം തുടങ്ങിയ എട്ട് സെഷനുകളിലായി പതിനാല് വിഷയങ്ങൾ പഠനവിധേയമാക്കി. വിജ്ഞാനത്തിന്റെ സദ്ഫലങ്ങൾ,പിശാചിന്റെ കെണികൾ,വിവാഹം ചില കർമ്മശാസ്ത്ര വിധികൾ,എഴുത്തു വിദ്യയും ഇസ്ലാഹി പ്രസ്ഥാനവും,ദയൂബന്തികൾ: അഖീദയുടെ അപകടങ്ങൾ,വ്യവഹാരങ്ങൾ: ഇസ് ലാമിക പാഠങ്ങൾ,ഇൻഷൂറൻസ്: ഇസ് ലാമിക കാഴ്ചപ്പാട്,നബി(സ) എതിർത്ത ജാഹിലിയ്യാ കാലത്തെ സമ്പ്രദായങ്ങൾ,അനന്തരാവകാശ നിയമങ്ങൾ,അറബി വ്യാകരണനിയമങ്ങളിലൂടെ,പ്രമാണങ്ങളിൽ നിന്ന് തെളിവുകൾ മനസിലാക്കുന്നതിന്റെ രീതി,തവക്കുൽ എങ്ങനെ,ഖുതുബകളുടെ വിഷയം തെരഞ്ഞെടുക്കുമ്പോൾ. എന്നിവയായിരുന്നു പഠന വിഷയങ്ങൾ. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ,അബൂബക്കർ സലഫി,അബ്ദുലത്തീഫ് സുല്ലമി,ഹാരിസ് ബിൻ സലീം,ഫൈസൽ മൗലവി,ടി.കെ അഷ്റഫ്,മുഹമ്മദ് സ്വാദിഖ് മദീനി,ഹംസ മദീനി,അബ്ദുൽ മാലിക് സലഫി,ശമീർ മദീനി,അബ്ദുറഹിമാൻ അൻസാരി,ഡോ: ഷാനവാസ് സുല്ലമി,സഅഫർ സ്വാദിഖ് മദീനി,മുഹമ്മദലി ബാഖവി,ശുറൈഹ് സലഫി,ശബീബ് സ്വലാഹി,ത്വൽഹത്ത് സ്വലാഹി,ഹംസ ശാക്കിർ,അജ്മൽ ഫൗസാൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. . _____________________ Tk Ashraf

.